കണ്ണീര്‍പൂക്കള്‍

മുഹമ്മദ്‌ സിദ്ദീഖ് എം.പി.

എന്‍റെ ഉപ്പയുടെ ഓര്‍മ്മകള്‍ എന്‍റെ ഇളം മനസ്സില്‍ നിന്ന് കുറിക്കുന്നു, ഉപ്പ കൂടുതല്‍ സമയവും ചിലവഴിച്ചിരുന്നത് ദൈവിക കാര്യങ്ങള്‍ക്കായിരുന്നു. ദിക്ര്‍, ദുആ, പ്രാര്‍ത്ഥന തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെട്ടായിരുന്നു അധിക സമയവും കാണപ്പെട്ടിരുന്നത്. മരങ്ങളും ഫലവൃക്ഷങ്ങളും വെച്ചു പിടിപ്പിക്കലും അവ പരിപാലിക്കലും അദ്ദേഹത്തിന്‍റെ മറ്റൊരു പ്രവര്‍ത്തന മേഘലയായിരുന്നു.

പക്ഷി മൃഗാതികളോട് അടുപ്പം പുലര്‍ത്തിയിരുന്ന ഉപ്പ, പ്രഭാത ഭക്ഷണം കഴിക്കുമ്പോള്‍ തന്‍റെ ഭക്ഷണത്തില്‍ നിന്ന് മുറ്റത്ത് വന്നിരിക്കുന്ന പക്ഷികള്‍ക്കും, എന്തിനേറെ, കുഞ്ഞു ഉറുമ്പുകളെപ്പോലും തീറ്റിയിരുന്നു അദ്ദേഹം! നമ്മില്‍ പലരും ജീവികളെ കെണി വെച്ചും മറ്റും പിടിക്കുന്നതില്‍ രസം കണ്ടെത്തുന്നവരാണ്, എന്നാല്‍ എന്‍റെ ഉപ്പ മറിച്ചായിരുന്നു, ഒരു ജീവിയെയും ആസ്വാദനത്തിനു വേണ്ടി കൂട്ടിലിട്ടു വളര്‍ത്തരുതെന്നും, അതവരുടെ സ്വാതന്ത്ര്യം നിഷേധിക്കലാണ്, എന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പക്ഷം.

സദാ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ഉപ്പയെയാണ് എനിക്കോര്‍മ, അദ്ദേഹം ആരോടെങ്കിലും ദേഷ്യപ്പെടുന്നത് എന്‍റെ ഓര്‍മയിലില്ല. ഒരാളോടും വിദ്വേഷം വെച്ചു പുലര്‍ത്തിയിരുന്നില്ല അദ്ദേഹം, അവശരെ തന്നാലാവും വിധം സഹായിച്ചിരുന്നു, തന്‍റെ ചുറ്റിലും ഉള്ളവര്‍ക്ക് അദ്ദേഹത്തോട് വലിയ് കാര്യവുമായിരുന്നു, ഊച്ചു കാക്ക എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ മരണം ഞങ്ങളിലുണ്ടാക്കിയത് വലിയ ഞെട്ടലാണ്. സദാ പുഞ്ചിരിച്ചിരുന്ന ആ മുഖം ഒരു കഷ്ണം തുണിയില്‍ പൊതിഞ്ഞു കൊണ്ട് പോകുന്നത് കണ്ടാല്‍ ഒരിറ്റ് കണ്ണീര്‍ വീഴ്ത്താതിരിക്കാനാവില്ല.

അല്ലാഹുവേ നീ അദേഹത്തെ സ്വര്‍ഗത്തിന്‍റെ അവകാശി ആക്കണേ, ആമീന്‍.