ഇബ്രാഹിം അരീക്കോട്
ആയിരത്തി തൊള്ളായിരത്തി ഇരുപതുകളില്‍ അമ്പലമാട് പ്രദേശത്ത് മൂച്ചിക്കടവന്‍ പൈക്കാട്ട് കുഞ്ഞലവിയുടെ മകനായിട്ടായിരുന്നു കുഞ്ഞാലന്‍ കുട്ടി മാസ്റ്ററുടെ ജനനം. അന്നത്തെ എലമെന്‍റെറി സ്കൂള്‍ അധ്യാപകനായി കലാലയ ജീവിതം തുടങ്ങുന്നത് അരീക്കോട് ഒതായിയിലാണ്. നാട്ടുകാരി തന്നെയായ കോഴിക്കറ മാട്ടില്‍ കുഞ്ഞീമ ആയിരുന്നു മാഷിന്‍റെ നല്ല പാതി. പരന്ന വായനയുടെയും പുസ്തകങ്ങളുടെതുമായിരുന്നു മാഷിന്‍റെ ലോകം, വായന ഒരു വിനോദോപാധിയായി കണ്ടിരുന്ന അപൂര്‍വ്വം മനുഷ്യലൊരാള്‍. അവസാന ഘട്ടത്തില്‍ മാഷ് ജോലി ചെയ്തിരുന്നത് ഇരിങ്ങല്ലുര്‍ AMLP സ്കൂളിലായിരുന്നു. 1969 ലാണ് മാഷ് ജീവിതത്തില്‍ നിന്ന് തന്നെ വിടവാങ്ങുന്നത്.
നടെ പറഞ്ഞ പോലെ വൈവിധ്യങ്ങളുടെ സമ്മോഹനമായിരുന്നു അദ്ദ്യേഹത്തിന്‍റെ വായനയുടെ ലോകം. മത-ആത്മീയത ഒരു വശത്ത്, ഭൗതിക-ശാസ്ത്രീയത മറ്റൊരു വശത്ത്, അതെ സമയം തന്നെ അന്നത്തെ പ്രധാന ചികിത്സാ രീതികളായ ആര്യവൈദ്യത്തിലും ഹോമിയോ പതിയിലും ആഴത്തിലുള്ള അവിവുകള്‍ വായനയിലൂടെ അദ്ദ്യേഹം സ്വായത്തമാക്കിയിരുന്നു. മൂചിക്കടവന്‍ പൈക്കാട്ട് കുടുംബം ദാനം ചെയ്ത മദ്രസ ആരംഭിക്കുന്നതിനു മുമ്പ് നാട്ടുകാരില്‍ പലരും ഖുര്‍ആന്‍ പഠിച്ചിരുന്നത് മാഷിന്‍റെ വീട്ടില്‍ പോയിട്ടായിരുന്നു.
അധ്യാപക ജോലിയില്‍ നിന്നും വിരമിച്ച ശേഷം മാസ്റ്റര്‍ ഹോമിയോപതിയില്‍ ചികിത്സ നടത്തിയിരുന്നു. കുഞ്ഞാലന്‍ മാസ്റ്റര്‍ക്ക് പതിനൊന്ന് മക്കളുണ്ടായിരുന്നു, മൂത്ത ആള്‍ മുഹമ്മദാലി, ഇളയവള്‍ മറിയം. മക്കളില്‍ എഴു പേര് മരണമടഞ്ഞു, നാല് പേര്‍ ജീവിച്ചിരിപ്പുണ്ട്.
അദ്ദേഹത്തിന്‍റെ ഇളയ സഹോദരന്‍ മുഹമ്മദ് പലപ്പൊഴും ദേശാടനത്തിലായിരുന്നു. അദ്ദേഹവും മരിച്ചു പോയെങ്കിലും ഭാര്യയും കുട്ടികളും ഊരകം അഞ്ചു പറമ്പില്‍ താമസിക്കുന്നുണ്ട്.