നീതി

എം. എന്‍.

അന്നന്നത്തെ വിശപ്പകറ്റാന്‍, പരസ്പരം
ഘോരഘോരം കലഹിച്ചിരുന്ന ഗുഹാ മനുഷ്യര്‍,
ഇന്ന് ദേശ രാഷ്ട്രങ്ങള്‍ ഉണ്ടാക്കി നാഗരികരായത്രെ!
വിഭവങ്ങള്‍ക്കും ഇണകള്‍ക്കും വേണ്ടി,
അന്യോന്യം കുത്തി മലര്‍ത്തിയ ഗോത്ര മനുഷ്യര്‍,
ഇന്ന് കുടുംബം എന്ന സ്ഥാപന്മുണ്ടാക്കി ആധുനികരായത്രെ!
കാട്ടു കിഴങ്ങുകളും കാട്ടു മൃഗങ്ങളും,
ഭക്ഷണമാക്കിയിരുന്ന ആദിമ മനുഷ്യര്‍,
ഇന്ന് ശുദ്ധികലശം നടത്തി,
“പ്യുര്‍” സസ്യാഹാരികളായത്രെ!
സ്ത്രീകളെയും കുട്ടികളെയും
വില്‍പന നടത്തിയിരുന്ന പ്രാകൃത മനുഷ്യര്‍,
ഇന്ന് ഉത്തരാധുനിക ഖണ്ഡകാവ്യങ്ങള്‍ ചമക്കുകയാണത്രെ!
ഒരു തരി മണ്ണ് പോലും സ്വന്തമായില്ലാതെ,
കാലങ്ങളായി ജീവിക്കുന്ന പരശ്ശതം മനുഷ്യര്‍,
ഇന്ന് മണ്ണില്‍ വിശ്വാസങ്ങളും ദൈവങ്ങളും,
തമ്മില്‍ തല്ലുന്ന ജനായത്ത രാഷ്ട്രമുണ്ടാക്കിയത്രെ!
പണ്ട് രാജാവിന്‍റെ കയ്യൂക്കിന് കീഴില്‍,
നരകിച്ചു ജീവിച്ച മനുഷ്യരോട്, നീതി,
ഏതോ വാനലോക ജീവികള്‍ കൊണ്ട് വരുമെന്ന് പുരോഹിതര്‍ പറയുന്നുവത്രെ,
സ്വപ്ന നീതിക്ക് വേണ്ടി പരസ്പരം കുത്തിക്കീറുന്ന മനുഷ്യര്‍!
ഏതൊക്കെയോ ഇസങ്ങളുടെ ആളുകള്‍ നീതിയെത്തിക്കുമത്രെ!
നീതിയേതും കൊണ്ട് വരില്ല ഹേ! നിങ്ങള്‍ക്കാരും,
മനുഷ്യനെ മറ്റെന്തിന്‍റെയും മീതെ പ്രതിഷ്ടിക്കുവോളം,
നീതി സ്വയം വന്നു ചേരുമെന്നു ധരിച്ചുവോ?
ഹേ മാനുഷ, മാര്‍ഗ്ഗം, വിഡ്ഢിത്തം വെടിഞ്ഞു,
മസ്തിഷ്കക്കം ഉപയോഗിക്കുക മാത്രമാണ്!