ഫാത്തിമ അറഫ എം പി
നമുക്കു മുമ്പേ നടന്നവർ,
വയലുകൾ, വനാന്തരങ്ങൾ,
പറമ്പുകൾ, പാറക്കുന്നുകൾ,
നഗ്നപാദരായ താണ്ടി,
പേമാരിയും കൊടുംചൂടും,
മരം കോച്ചും തണുപ്പും,
പ്രകൃതിയുമായി നേർക്കുനേർ !
അര മുറുക്കി, വിശപ്പമർത്തി,
മരച്ചില്ലയിൽ, ഗുഹയിൽ, മണ്‍തിട്ടകളില്‍!
അന്തിമയക്കം, രക്ഷാകവചം!
സാമഗ്രികളേതുമില്ലാതെ, പ്രതിബന്ധങ്ങളകറ്റി,
നാട്ടുവഴി വെട്ടിയവര്‍!
ജീവിതം പതിയെ സായാഹ്നത്തിലേക്ക് കടക്കെ,
പരക്കെ മാറ്റത്തിൻ വെട്ടമായി,
ഒട്ടനേകം പിൻമുറക്കാർക്ക്,
നാട് പണിതവര്‍ സ്വയം ഉരുകി!
ജീവിത വസന്തം ത്യജിച്ച്,
സ്വയം ബലിയര്‍പ്പിച്ച്, മറഞ്ഞവർ!
നാമിന്ന് നെട്ടോട്ടമാണ്
തർക്കം, കുതന്ത്രം,
ഭൂമി പകുത്തെടുക്കാന്‍,
പങ്കിലമാക്കാൻ.