അന്നന്നത്തെ വിശപ്പകറ്റാന് , പരസ്പരം ഘോരഘോരം കലഹിച്ചിരുന്ന ഗുഹാ മനുഷ്യര് ,
ഇന്ന് ദേശ രാഷ്ട്രങ്ങള്‍ ഉണ്ടാക്കി നാഗരികരായത്രെ!
വിഭവങ്ങള്‍ക്കും ഇണകള്‍ക്കും വേണ്ടി, അന്യോന്യം കുത്തി മലര്‍ത്തിയ ഗോത്ര മനുഷ്യര് ,
ഇന്ന് കുടുംബം എന്ന സ്ഥാപന്മുണ്ടാക്കി ആധുനിക രാ യത്രെ!
കാട്ടു കിഴങ്ങുകളും കാട്ടു മൃഗങ്ങളും, ഭക്ഷണമാക്കിയിരുന്ന ആദിമ മനുഷ്യര് ,
ഇന്ന് ശുദ്ധികലശം നടത്തി, “ പ്യുര് ” സസ്യാഹാരികളായത്രെ!
സ്ത്രീകളെയും കുട്ടികളെയും വില്‍പന നടത്തിയിരുന്ന പ്രാകൃത മനുഷ്യര് ,
ഇന്ന് ഉത്തരാധുനിക ഖണ്ഡകാവ്യങ്ങള്‍ ചമക്കുകയാണത്രെ!
ഒരു തരി മണ്ണ് പോലും സ്വന്തമായില്ലാതെ, ഇന്നും ജീവിക്കുന്ന പരശ്ശതം മനുഷ്യര് ,
ഇന്ന് മണ്ണില്‍ വിശ്വാസങ്ങളും ദൈവങ്ങളും, തമ്മില്‍ തല്ലുന്ന ജനായത്ത രാഷ്ട്രമുണ്ടാക്കിയത്രെ!
പണ്ട് രാജാവിന്‍റെ കയ്യൂക്കിന് കീഴില് , നരകിച്ചു ജീവിച്ച മനുഷ്യ രോട് നീതി ഏതോ,
വാനലോക ജീവികള്‍ കൊണ്ട് വരുമെന്ന് പണ്ടിതര് പറയുന്നുവത്രെ, സ്വപ്ന നീതിക്ക് വേണ്ടി പരസ്പരം കുത്തിക്കീറുന്ന മനുഷ്യര് ,
നീതിയെതും കൊണ്ട് വരില്ല ഹേ നിങ്ങള്‍ക്കാരും, ഏതൊക്കെയോ ഇസങ്ങളുടെ ആളുകള്‍ നീതിയെത്തിക്കുമാത്രെ!
മനുഷ്യനെ മറ്റെന്തിന്‍റെയും മീതെ പ്രതിഷ്ടിക്കുവോളം, നീതി അപ്രാപ്യമാത്രെ!
ഹേ മാനുഷ, മാര്‍ഗ്ഗം വിഡ്ഢിത്തം വെടിഞ്ഞു മസ്തിഷ്കക്കം ഉപയോഗിക്കുകയത്രെ!
Comments
👍