എൻ്റെ വല്യുപ്പ:
ഞാ ൻ രണ്ടാം ക്ലാസി ൽ പഠിക്കു മ്പോഴായിരിക്കണം, മദ്രസ്സ വിട്ടു വന്ന് ഉമ്മറത്തേക്ക് കയറുമ്പോ ൾ കിഴക്കേ കോലായി ൽ വല്യുപ്പ തൈലം തേച്ച് കൊണ്ടിരിക്കുന്നു (ആഴ്ചയി ൽ വിശാലമായ ഒരുതേച്ചു കുളി അദ്ധേഹത്തിന് പതിവായിരു ന്നു). ചായ കുടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോ ൾ മേശപ്പുറത്ത് ഒരു അഞ്ചു രൂപ നാണയം ഇരിക്കുന്നത് എൻ്റെ ശ്രദ്ധയി ൽ പെട്ടു. നാണയം എ ന്നെ നോക്കി ചിരിക്കുന്നതായി എനിക്ക് തോന്നി! ചുറ്റുപാടും കണ്ണോടിച്ച്, ആരു o കാണുന്നില്ലെന്നുറപ്പ് വരുത്തി ഞാനത് മെല്ലെ കൈക്കലാക്കി. നേരെ വല്ല്യുപ്പാൻ്റെ അടുത്ത് ചെന്നിരുന്നു. താമസിയാതെ തൈലം തേച്ച് വല്യുപ്പ കുളിക്കാൻ പോയി. ഒട്ടും താമസിച്ചില്ല അടുക്കള ഭാഗത്തോട് ചേർന്ന കിഴക്കേമുറിയി ൽ നിന്ന് വല്ല്യുമ്മാൻ്റെ ചോദ്യം
"ആരാണ് ഈ പെട്ടിപ്പുറത്ത് വെച്ചിരുന്ന 5 രൂപ എടുത്തത്?"
“ സെല്യേ ജ്ജ് കണ്ടീന ”, ചോദ്യം എന്നോടായിരുന്നു, "ഇല്ല"
"ജ്ജ് ഇപ്പൊ ഇതിലേ പോയി ല്ലേ"
“ ആ പോയീനു ” "ന്നാ മര്യാദക്ക് പൈസ തന്നോ"
" ഞാ ൻ എടുത്തിട്ടില്ല"
വല്യുമ്മ വീണ്ടും ചോദ്യം ആവർത്തിച്ചു, ഞാ ൻ എൻ്റെ മറുപടിയി ൽ ത ന്നെ ഉറച്ചു നിന്നു. വല്ല്യുമ്മയും സഹായത്തിന് പുത്ത ൻ വീട്ടിലേ പാത്തുതാത്തയും പൈസ തിരയാൻ തുടങ്ങി, ഈ ബഹളം ഇവിടെ നടന്നുകൊണ്ടിരി ക്കെ, കുളിക്കാൻ പോയ വല്യുപ്പ കുളി കഴിഞ്ഞ് മടങ്ങി വന്നു. ഇതെല്ലാം കേട്ട് നിന്നിരുന്ന വല്യുപ്പ എന്നേ സൂക്ഷിച്ചു നോക്കി, ശേഷം എൻ്റെ ദയനീയാവസ്ഥ കണ്ട്, എൻ്റെ തലയി ൽ കൈ കൊണ്ട് മെല്ലെ തലോടി, ശേഷം എ ന്നെ ചേർത്തു ന ിർത്തി എൻ്റെ കാതി ൽ പറഞ്ഞു
"ആ പൈസ എൻ്റ കയ്യി ൽ തന്നാളാ"
ഗത്യന്തരമില്ലാതെ ഞാ ൻ വല്യുപ്പാൻ്റെ കയ്യി ൽ, നിധിയായ് കിട്ടി തെ ന്നു ഞാന്‍ കരുതിയ 5 രൂപ നാണയം കൊടുത്തു. എനിക്ക് സങ്കടവും സങ്കോചവും ജാള്യതയും കരച്ചിലും ഒപ്പം വന്നു. വല്യുപ്പ എന്നെ ആശ്വസിപ്പി ച്ചു,
“ സാരമില്ല ഞാ ൻ ഇപ്പൊ ശര്യാക്കിത്തരാം ” എന്ന് പറഞ്ഞ് ഞാ ൻ നോക്കി നിൽക്കേ ആ പൈസ അകത്തേ മുറിയുടെ മൂല യിലേക്കെ റിഞ്ഞു. എന്നിട്ടുറക്കേ പറഞ്ഞു,
“ ഇവിടെ ഇതാ അഞ്ച് രൂപ കിടക്കുന്നു ഇതല്ലേ നിങ്ങ ൾ തിരഞ്ഞുകൊണ്ടിരുന്നത്?”
“ അതെ ഈ പൈസ അത് ത ന്നെ” ബഹളം അടങ്ങി എല്ലാവരും പോയി വല്യുപ്പ എന്നെ അരികിലേക്കു ചേർത്തു പിടിച്ചു ഉപദേശിച്ചു. അവനവൻ്റേതല്ലാത്തതൊന്നും സമ്മതത്തോടെയല്ലാതെ എടുക്കുകയോ ഉപയോഗിക്കുകയോ അരുത് ആ ഉപദേശം ഞാ ൻ ഇന്നും എൻ്റെ ജീവിതത്തി ൽ പാലിച്ചു പോന്നിട്ടുണ്ട് കുട്ടിയാണെങ്കിലും എൻ്റെ മാനം സംരക്ഷിച്ച എൻ്റെ വല്യുപ്പാക്കും വല്ല്യുമ്മാക്കും ഒപ്പം പടച്ചവ ൻ നമ്മളെ ഓരോരുത്തരേയും അവൻ്റെ സുഖലോക സ്വർഗ്ഗത്തി ൽ ഒരിടം നൽകി അനുഗ്രഹിക്കട്ടേ ആമീ ൻ.
മുഹമ്മദ് സലീം തേക്കിൻകാട്ടി ൽ
Comments
No comments yet. Be the first to share your thoughts.