ഇസ്രായേലി ന് ഒരു രാഷ്ട്രം എന്ന നിലയിൽ നിലനിൽക്കാ ൻ അവകാശമുണ്ടോ? ഇല്ല, തീർച്ചയായും ഇല്ല. അവകാശങ്ങ ളുള്ളത് മനുഷ്യർക്കണ്, രാഷ്ട്രങ്ങൾക്കല്ല, ഒരു രാഷ്ട്രത്തി ന്‍റെ നിലനിൽക്കാനുള്ള അവകാശം എന്ന ആശയം ഒരു അന്താരാഷ്ട്ര നിയമത്തിലും അംഗീകരിക്കപ്പെട്ടിട്ടില്ല. ഇസ്രായേലിന് നിലനിൽക്കാനുള്ള അവകാശമുണ്ടോ എന്ന ചോദ്യം തന്നെ, ചില മനുഷ്യരുടെ അവകാശങ്ങ ൾ ഇല്ലാതാക്കാൻ രൂപകൽപ്പന ചെയ്ത ഒരു ചെറിയ വാചാടോപതന്ത്രമാണ്(rhetorical-trick). സാർവത്രിക മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്ന ഏതൊരു ആശയവും ഉപേക്ഷിക്കാ ൻ മനുഷ്യരെന്ന നിലയിൽ നമുക്ക് ബാധ്യതയുണ്ട്. ഇത് എല്ലാ രാജ്യങ്ങൾക്കും മാത്രമല്ല, നിലനിൽക്കാ ൻ അവകാശമില്ലാത്ത മുഴുവ ൻ ദേശ-രാഷ്ട്ര സങ്കൽപ്പ ങ്ങൾക്കും ബാധകമാണ്. ദേശീയത ഒരു പ്രത്യയശാസ്ത്രമാണ്, അ തിന് വലിയ പഴക്കമൊന്നും ഇല്ല, 250 വർഷത്തി ൽ താഴെ മാത്രം പ്രായമുള്ളതാണ്, ഉണ്ടായ ഉടനെ തന്നെ ആളുകളുടെ സാർവത്രിക മനുഷ്യാവകാശങ്ങ ൾ നിഷേധിക്കുന്നതിനുള്ള ഒരു ഉപകരണമായി അത് മാറി.
മുഴുവൻ ഭൗതിക പ്രപഞ്ചത്തെയും കുറിച്ച് നമുക്ക് ഏറ്റവും കൃത്യമായ ധാരണ നൽകിയ ജൂത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ(Albert Einstein), ദേശീയതയെ ഒരു രോഗമെന്നും മനുഷ്യരാശിയുടെ അഞ്ചാം പനിയെന്നും വിളിച്ചു. സാർവത്രിക അടിസ്ഥാന മനുഷ്യാവകാശങ്ങളെ കുറിച്ച് നമ്മുടെ ധാരണയെ നിർവചിക്കാൻ സഹായിച്ച ജൂത മനഃശാസ്ത്രജ്ഞനായ എറിക് ഫ്രോം(Erich Fromm), ദേശീയതയെ വിഗ്രഹാരാധന എന്നും ഭ്രാന്തെന്നും വിളിച്ചു. നാസി ഭരണകൂടത്തെ അതിജീവിച്ച ജൂത തത്ത്വചിന്തകയായ ഹന്ന ആരെൻഡ്റ്റ്(Hannah Arendt), യൂറോപ്പിന്‍റെ ശക്തി ഇതര പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് സമഗ്രാധിപത്യ പ്രസ്ഥാനങ്ങളുടെ കേവലം ഒരു മുന്നോടി മാത്രമായിരുന്നില്ല, മറിച്ച് അവയുടെ യഥാർത്ഥ തുടക്കം കൂടിയായിരുന്നു എന്ന് വിശദീകരിച്ചു. മനുഷ്യാവകാശങ്ങളുടെ പൂർണ്ണ നഷ്ടത്തെക്കുറിച്ച് നമ്മുടെ പാഠപുസ്തകം എഴുതിയ ജോർജ്ജ് ഓർവെൽ, ദേശീയത എന്നത് ഒരാളുടെ രാജ്യത്തോടുള്ള സ്നേഹമല്ല, മറിച്ച് അതി ന്‍റെ പേരിൽ മറ്റുള്ളവർക്ക് മേൽ ആധിപത്യം സ്ഥാപിക്കാനുള്ള താ ൽ ര്യമാണെന്ന് പറഞ്ഞു. സംഘടിത മതങ്ങൾക്കും രാജവാഴ് ക്കും ജനതകളെ നിയന്ത്രിക്കാനുള്ള സ്വാധീനശക്തി നഷ്ടപ്പെട്ട ചരിത്രസന്ധിയിൽ, ആ ലക്ഷ്യത്തിനായി അതിനേക്കാൾ ഫലപ്രദമായ ഒരു പുതിയ മതം സൃഷ്ടിക്കപ്പെട്ടതാ ണ് ദേശീയത എന്ന് നമ്മുടെ മഹാൻമാരായ ചിന്തകർ നിരീക്ഷിച്ചിട്ടുണ്ട്.
നല്ല കഥ കളാണല്ലോ എല്ലായ്പ്പോഴും ഭൂമിയിലെ ഏറ്റവും ശക്തമായ ആയുധ മായി മാറുന്നത്. അച്ചടിയന്ത്രത്തി ന്‍റെ വിപ്ലവകരമായ കണ്ടുപിടുത്തം ഉപയോഗിച്ച്, ഭരണ വർഗ്ഗത്തിന് മനുഷ്യരാശിയെ പിടിച്ചെടുക്കാ ൻ പുതി യ പുതിയ കഥ കൾ വൻതോതി ൽ നിർമ്മിക്കാ ൻ കഴിയും, അത്തരത്തിൽ നിർമിക്കപ്പെട്ട ഒരു കഥ യാണ് ദേശീയത. ചരിത്രത്തിന്‍റെ വികലമായ ആഖ്യാനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കൽപ്പിക വംശീയ സ്വത്വം; അത് അധിനിവേശകരെ വിശുദ്ധരായി വാഴ്ത്തുകയും, രാഷ്ട്രീയ രേഖകളെ വിശുദ്ധ ഗ്രന്ഥങ്ങളായും, ഭൂപ്രദേശങ്ങളെ പുണ്യഭൂമിയായും പരിവർത്തനം ചെയ്യുകയും ചെയ്യുന്നു. അവിടെ വിയോജിക്കുന്നവർ മതനിന്ദകരായി, ദേശദ്രോഹികളായി മുദ്രകുത്തപ്പെടുന്നു, ദൈവത്തിന് പകരമായി രാഷ്ട്രം പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നു. ഭാഷാപരമായ ഏകീകരണവും പ്രാദേശിക സംസ്കാരങ്ങളുടെ ഉന്മൂലനവും ആവശ്യപ്പെടുന്ന ഒരു രാഷ്ട്രസംവിധാനം; ജനങ്ങളെ പ്രത്യേക മേഖലകളിൽ തളച്ചിടാനും പരസ്പരം ഭിന്നിപ്പിക്കാനും വേണ്ടി വിന്യസിക്കപ്പെടുന്ന ഒരു സ്വത്വ പരിപാലന സംവിധാനമാണിത്. മറ്റൊരു ഉപരിവർഗത്തിന് എളുപ്പത്തിൽ കീഴടക്കാനും ഭരിക്കാനും സാധിക്കുന്ന വിധത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എല്ലാ നവയുഗ മതങ്ങളെയും പോലെ ദേശീയതയും, വ്യക്തിഗത ശാക്തീകരണം, സാംസ്കാരിക മേധാവിത്വം, സുരക്ഷ, അധിനിവേശത്തി ൽ നിന്നും ചൂഷണത്തി ൽ നിന്നും സംരക്ഷണം എന്നിവ വാഗ്ദാനം ചെയ്യുന്നു, മറ്റെല്ലാ ആചാരസംഘ ങ്ങളെയും(cults) പോലെ നൽകുന്നതാകട്ടെ നേർ വിപരീ തവുമാണ്.
നൂറു വർഷത്തിനിടയിലെ ദേശീയതയുടെ മൂന്നാമത്തെ ഉച്ചസ്ഥായിയിലാണ് നാം ഇന്നുള്ളത്; ലോകജനസംഖ്യയുടെ എഴുപത് ശതമാനത്തിലധികം ഇന്ന് അടിച്ചമർത്തൽ ഭരണകൂടങ്ങൾക്ക് കീഴിലാണ് ജീവിക്കുന്നത്. ചരിത്രത്തിലുണ്ടായിട്ടില്ലാത്തവിധം വർദ്ധിച്ചുവരുന്ന അസമത്വവും സ്വാഭാവിക മൂല്യങ്ങളുടെ തകർച്ചയും ഇതാണ് സൂചിപ്പിക്കുന്നത്. ദേശീയതയുടെ അനുയായി കൾ അവരുടെ കൾട്ട് നേതാക്കളെ അനുകരിക്കു ന്നതിനായി സ്വന്തം വ്യക്തിത്വം തന്നെ പണയപ്പെടുത്തി, മാനവിക മൂല്യ ങ്ങളെ ല്ലാം നഷ്ടപ്പെ ടുത്തി, പുറം ലോകവുമായുള്ള ബന്ധം, അന്തസ്സ്, യാഥാർത്ഥ്യബോധം... എല്ലാം. ദേശീയത, നാഗരികതയോളം തന്നെ പഴക്കമുള്ളതാണെന്ന് ഇത്തരം കൾട്ടുകൾ പ്രജരിപ്പിക്കുന്നു, അല്ലെങ്കിൽ നമ്മെ പഠിപ്പിക്കുന്നു. പക്ഷേ യാധാർഥ്യം മറിച്ചാണ്, ദേശ രാഷ്ട്രം എന്ന വാക്ക് ഒരു അപമാന വാക്കായാണ് ചരിത്രത്തിൽ ആരംഭിച്ചത്. പുരാതന റോ മിൽ അന്യ ദേശക്കാരെ ഒന്നിച്ചു വിശേഷിപ്പിക്കാ ൻ ആണ് “ natio ” എന്ന വാക്ക് ആദ്യ മായി ഉപയോഗിച്ചത്, അതിൽ നിന്നാണ് ഇംഗ്ലീഷിലെ “ Nation ” എന്ന വാക്കുണ്ടാകുന്നത് (പുരാതന റോമിലെ “ natio ” എന്ന വാക്കിന് മലയാളത്തിൽ “ വരത്തൻ ” എന്ന് പരിഭാഷപ്പെടുത്താം). അന്ന് “ natio ” സമൂഹം എന്നാൽ, പുറംനാട്ടുകാ രായ, പരിഷ്കൃത സമൂഹത്തിൽ നിന്നും പുറത്താക്കപ്പെട്ട, നിയമപരമായ നിലനിൽപോ, പൗരത്വപരമായ വ്യക്തിത്വമോ ഇല്ലാത്തവരാ യിരുന്നു, വൈവിധ്യങ്ങളില്ലാത്ത ഒരു ആൾക്കൂട്ടമായിരുന്നു. ഒരു ജനത എന്നതിലുപരി, അതൊരു പ്രാകൃത ജനസഞ്ച യം(Horde) എന്നാണ് അർത്ഥം നല്കപ്പെട്ടത്.
“ പൗര ൻ ” എന്നതി ന്‍റെ യഥാർത്ഥ ആശയം ആയിരക്കണക്കിന് മൈലുക ൾ വിസ്തൃതിയുള്ള ഒരു രൂപരഹിതമായ ഒരു ഭൂപ്രദേശത്തെ വ്യക്തികളെയല്ല, മറിച്ചു, നഗരത്തി ൽ താമസിക്കുന്ന വരെയാണ് പൗര ൻ എന്നതുകൊണ്ട് അക്കാലത്ത് ഉദ്ദേശിച്ചത്. അതായത്, ഒരു രാഷ്ട്രീയ ഘടനയാ ൽ നിയമപരമായ അവകാശങ്ങ ൾ ഉറപ്പുനൽകുന്ന ഒരു നഗരവാസിയെയാണ് പൗര ൻ എ ന്നു പറഞ്ഞ ത്. ഉദാഹരണത്തിന്, റിപ്പബ്ലിക്(republic) എന്ന പദം വന്നത് റോമൻ “ res pulica ” യിൽ നിന്നാണ്. പൊതുജനങ്ങളുടെ(public) ഉടമസ്ഥതയിലുള്ളതും അവരാ ൽ നിയന്ത്രിക്കപ്പെടുന്നതുമായ ഒന്ന് എന്നായിരുന്നു അതിനർ ത്ഥം.
6,000 വർഷത്തെ രേഖപ്പെടുത്തപ്പെട്ട മാനവികതയുടെ ചരി ത്രം ഒരു വലിയ ജ്ഞാനശേഖരം നമ്മുടെ മുന്നിലുള്ള ഈ 2026-ൽ; തീർത്തും ബാലിശമായ ആശയങ്ങളിലൂടെയും പ്രാകൃതമായ നിയമസംഹിതകളിലൂടെയും കടന്നുപോയ ശേഷം നാം യഥാർത്ഥത്തിൽ കണ്ടെത്തു ന്നതാണ് സാർവത്രിക മനുഷ്യാവകാശം. ഇത് കാലത്തിന്‍റെ ഉദയം മുതൽ എല്ലാ ഭൂഖണ്ഡങ്ങളിലും എല്ലാ കാലഘട്ടങ്ങളിലും നിലനിന്നിരുന്ന ഓരോ ജ്ഞാനപരമ്പരയും ഒരുപോലെ ആവശ്യ പ്പെട്ടി ന്ന ഒരു അവകാശ മോ, അല്ലെങ്കിൽ കടമ യോ ആയിരുന്നു. യേശുക്രിസ്തു അതിനെ വിശേഷിപ്പിച്ച തിങ്ങനെയാണ് “ നിന്നെപ്പോലെ നിന്‍റെ അയൽക്കാരനെയും സ്നേഹിക്കുക". ക്രിസ്തു അതിനെ കല്പനകളിൽ വലിയ കൽപ്പന എ ന്നാണ് വിളി ച്ചത്, അതി ൽ സ്വദേശി വിദേശി വ്യത്യാസമില്ല. എന്നാൽ ഇന്നാകട്ടെ, എണ്ണത്തിൽ കുറവെങ്കിലും അതി തീവ്ര നിലപാടുകളുള്ള മൂന്ന് അന്ധാചാരസംഘങ്ങൾ(Cults) നിലവിലുണ്ട്; അന്ത്യവിധിയിലേക്ക്(Armageddon) പാഞ്ഞടുക്കുന്നതിനിടയിൽ അവർ നടെ പറഞ്ഞ വലിയ കൽപ്പനയെ അപ്പാടെ കീഴ്മേൽ മറിച്ചിരിക്കുകയാണ്. ഈ മൂന്ന് കൾട്ടുകളും ദേശീയത യെ തങ്ങളുടെ ആശയ പ്രജാരണത്തിനുള്ള ഉപകരണമായി ഉപയോഗിക്കുന്നു. ഇതിൽ ആദ്യത്തെ കൾട്ട് ക്രിസ്ത്യ ൻ സയണിസ്റ്റുകളാണ്, ജൂതന്മാരെ വിശുദ്ധ നാട്ടി ൽ(ഇസ്രയേലിൽ) പുനഃസ്ഥാപിച്ചുകഴിഞ്ഞാ ൽ യേശു മടങ്ങിവരുമെന്നും, അർമ്മഗെദ്ദോ ൻ (ബൈബിൾ പ്രകാരം, ലോകവസാനത്തിന്‍റെ ആരംഭം) ആരംഭിക്കുമെന്നും, ക്രിസ്ത്യാനികളെ -എല്ലാവ രെയുമ ല്ല കെട്ടോ, തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രം- സ്വർഗത്തിലേക്കും മറ്റെല്ലാവരെയും തീ ക്കുണ്ടാരത്തിലേക്കും പറഞ്ഞയക്കുമെന്നുമാണ് അവർ പറയുന്നത്. Armageddon സംഭവിക്കുമ്പോൾ നിയന്ത്രണം സ്വയം ഏറ്റെടു ക്കാൻ വേണ്ടിയാണ് അവർ മൂന്നാം ലോക മഹാ യുദ്ധത്തിന്നു മുറവിളി കൂട്ടുന്നത്. സ്വാഭാവികമായും അവ ർ തിരഞ്ഞെടുക്കപ്പെട്ടവരായി സ്വർഗത്തിൽ പോവുന്നതിനാൽ, എന്തുചെയ്യണമെന്ന് അവർക്ക് ദൈവത്തോട് പറയേണ്ടി വരും.
രണ്ടാമത്തെ കൾട്ട് ജൂത സയണിസ്റ്റുകളാണ്, ആദ്യത്തെതിലും ചെറി യൊരു ഒരു കൂട്ടം, അവ ർ മാത്രമാണ് അബ്രഹാമി ന്‍റെ യഥാർത്ഥ പിൻഗാമിക ളെന്നും, അവ ർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ആളുകളാണെന്നും, ദൈവം അവർക്ക് ഭൂമിയിലെ ഏറ്റവും പുണ്യ മായ ഭൂമി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിശ്വസിക്കുന്നവരാണ് അവർ. അതിനാൽ തന്നെ, തിരഞ്ഞെടുക്കപ്പെട്ട ർ ആരൊക്കെയാ ണെന്നും ആരു ടെ വീടുക ൾ മോഷ്ടിക്കപ്പെടണമെന്നും, എവിടെയൊക്കെ ബോംബാക്രമണം നടത്തണമെന്നും, വേട്ടയാടണമെന്നും, ആരെയൊക്കെ കൊല്ലണമെന്നും, പീഡിപ്പിക്കണമെന്നും അല്ലെങ്കി ൽ അതിലും മോശമായി പ്രവർത്തിക്കണമെന്നും നിർണ്ണയിക്കാനുള്ള അവകാശം ഈ വിശ്വാസ പ്രകാരം അവർക്കുണ്ട്. അബ്രഹാമി ന്‍റെ കഥ ഒരു സാംസ്കാരിക മിത്താണ്, അതി ൽ ലോകത്തി ന്‍റെ പകുതിയും പിന്തുടർച്ചാവകാശികളാണെന്ന് അവകാശപ്പെടുന്നു – അത് ഒരു അഭയാർത്ഥി യുടെ കഥ യാണ്, എല്ലാ അപരിചിതരെയും അതിഥികളായി പരിഗണിച്ച്, ത ന്‍റെ എല്ലാ ഭൗ തി ക വിഭവങ്ങളും, സ്വത്തുക്കളും ദൈവത്തിന് സമർപ്പിക്കാ ൻ തയ്യാറായ ഒരു അഭയാർത്ഥി. അല്ലാതെ ആകാശ ലോകത്തുള്ള വലിയ താടിയുള്ള ഒരു മനുഷ്യനല്ല, അബ്രഹാമിന്‍റെ ദൈവിക പരിവേഷം റോമ ൻ ചക്രവർത്തിമാരുടെ പ്രതിച്ഛായയി ൽ അവർ നിർമ്മിച്ച ഒരു ഐക്കണാണ്. അബ്രാഹാമിന്‍റെ ചരിത്രത്തിന്‍റെ കാവ്യാത്മകമായ ആവിഷ്കാരം ആശയങ്ങൾക്കും രൂപങ്ങൾക്കും വിഗ്രഹങ്ങൾക്കും അതീതമായ ഒന്നിലേക്ക് വിരൽചൂണ്ടുന്നു, അത് ബൈബിൾ പ്രകാരം ആദിമകാരണവും(First Cause), ആദിമധ്യാന്തങ്ങൾക്ക് മുൻപേയുള്ളതും അഗ്രാഹ്യവുമായ ഏകയാഥാർത്ഥ്യവുമാണ്. ദൃശ്യവും അദൃശ്യവുമായ സകലതിനും അപ്പുറം വിദൂരമായും എന്നാൽ നമ്മുടെ തന്നെ ആന്തരികസത്തയേക്കാൾ നമുക്ക് അടുത്തുമാണ് അതിന്റെ സാന്നിധ്യം. അബ്രാഹാം ദൈവത്തെ വിശേഷിപ്പിക്കാൻ മിക്കവാറും ഉപയോഗിച്ചിട്ടുണ്ടാവുക 'എലോഹ' (Eloha) എന്ന പദമായിരിക്കാം. യേശുക്രിസ്തു ദൈവത്തെ വിളിക്കാൻ ഉപയോഗിച്ച 'അലാഹ' (Alaha) എന്ന അരമായ പദത്തോടും, 'അള്ളാഹു' (Allah) എന്ന അറബി വാക്കിനോടും ഇതിന് വലിയ ശബ്ദസാമ്യമുണ്ട്. ഈ പദങ്ങളെല്ലാം ഒരേ ഭാഷാപരമായ വേരുകൾ പങ്കുവെക്കുന്നവയും, ഒരേ വൃക്ഷത്തിന്റെ വിവിധ ശാഖകളുമാണ്. ഇവയെല്ലാം തന്നെ അബ്രാഹാമിനെ ആദരിക്കുകയും ചെയ്യുന്നു. ഭൗതിക ലോകത്തിന്‍റെ നശ്വരതയെക്കുറിച്ചുള്ള ഒരു രൂപകമെന്ന നിലയിൽ അബ്രാഹാമിന്‍റെ ചരിത്രം മനുഷ്യരാശിയുടെ തന്നെ പ്രതീകമാണ്; കാരണം, ഈ രൂപത്തിലുള്ള നമ്മുടെ ഓരോരുത്തരുടെയും യാത്രയുടെ അന്ത്യത്തിൽ, അബ്രാഹാമിനെപ്പോലെ സർവ്വതും സമർപ്പിക്കാൻ(Surrender) നാം ഓരോരുത്തരും ആഹ്വാനം ചെയ്യപ്പെടും എന്നാണ് സെമിറ്റിക് വിശ്വാസം. പുരാതനമായ ഒരു കഥയിൽ യാക്കോബ് എന്ന കഥാപാത്രത്തിന് നൽകപ്പെട്ട 'ഇസ്രായേൽ' എന്ന പേരും ഇതിന് സമാനമാണ്. തന്‍റെ അഹംഭാവത്തെ(Ego) പൂർണ്ണമായി സമർപ്പിക്കണോ അതോ അതിനാൽ വിഴുങ്ങപ്പെടണോ എന്ന വിഷയത്തിൽ ദൈവവുമായി സമരം ചെയ്തതിനാലാണ് അദ്ദേഹത്തിന് ആ പേര് ലഭിച്ചത്. നമ്മെ എല്ലാവരെയും തളർത്തുന്നതുപോലെ തന്നെ ആ സംഘർഷം അദ്ദേഹത്തെ യും തളർത്തിക്കളഞ്ഞു. ദൈവത്തോട് പോരാടുന്നവൻ എന്ന അർത്ഥമുള്ള ഇസ്രായേൽ എന്ന നാമം മനുഷ്യകുലത്തിന്‍റെ തന്നെ ചരിത്രമാണ്. ഇസ്രായേൽ എന്നത് തോറയിൽ മാത്രമല്ല, ക്രിസ്ത്യൻ ബൈബിളിലും മുസ്ലിം ഖുർആനിലും പരാമർശിക്കപ്പെടുന്നുണ്ട്.
യൂറോപ്യൻ ശൈലിയിലുള്ള ഇസ്രയേൽ എന്ന ആധുനിക വംശീയ-ദേശ രാഷ്ട്രത്തി ന്‍റെ(Ethno-nation-state) രൂപീകരണത്തിന് ന്യായീകരണമായി പറയുന്നത്, ഉൽപത്തി(Genesis) പുസ്തകത്തി ലെ, 'ഞാൻ നിന്നെ ഒരു വലിയ രാഷ്ട്രമാക്കും' എന്ന് ദൈവം അബ്രാഹാമിനോട് പറയുന്ന വാക്യമാണ്. അവിടെ 'രാഷ്ട്രം' (Nation) എന്ന് പിന്നീട് പരിഭാഷപ്പെടുത്തപ്പെട്ട മൂലപദം 'ഗോയ്' (Goy) എന്നായിരുന്നു. 'ഗോയ്' എന്നാൽ ഒരു ജനത അല്ലെങ്കിൽ ഒരു കുടുംബം എന്നാണർത്ഥം. അതിന് പ്രാദേശികമോ നിയമപരമോ രാഷ്ട്രീയമോ ആയ യാതൊരു അർത്ഥവുമില്ല. അതിനാൽ, അബ്രാഹാമിന്‍റെ പിൻഗാമികൾക്ക് സ്വയംനിർണ്ണയാധികാരം(Self-determination) നൽകാനാണ് ഇസ്രായേൽ എന്ന രാഷ്ട്രം നിലകൊള്ളുന്നത് എന്ന പ്രചാരണ തന്ത്രം നിലനിൽക്കുമ്പോഴും, പ്രായോഗിക തലത്തിൽ അത് 'അന്യൻ ശത്രുവാണ്' എന്ന ആശയത്തിലാണ് ഉള്ളത്. ഇത് ഒരിക്കലും അബ്രാഹാമിന്‍റെ വിശ്വാസപ്രമാണമല്ല; കാരണം അബ്രാഹാം പ്രതിനിധീകരിക്കുന്നത് നാം ഏവരും ഉൾപ്പെടുന്ന മാനവികതയെയാണ്. ഈ അറിവ് നമ്മെ, ഏറ്റവും വിനാശകാരിയായ മൂന്നാമത്തെ കൾട്ടിലേക്ക് എത്തിക്കുന്നു, ആലങ്കാരികമായി പറഞ്ഞാൽ 'സുവർണ്ണ പശുക്കുട്ടിയെ'(Golden Calf) ആരാധിക്കുന്നവർ. പണവും അധികാരവുമാണ് മനുഷ്യന്‍റെ മൂല്യനിർണ്ണയത്തിനുള്ള ഏറ്റവും വലിയ മാനദണ്ഡമെന്നും, അത് ഏറ്റവും കൂടുതൽ കൈക്കലാക്കിയവരാണ് ലോകത്തെ യഥാർത്ഥ 'തിരഞ്ഞെടുക്കപ്പെട്ട ജനത' എന്നും ഇവർ വിശ്വസിക്കുന്നു. നമ്മുടെ 'ഫോർച്യൂൺ 1000'(Fortune 1000) കമ്പനികളുടെ തലപ്പത്തുള്ള എല്ലാ നേതാക്കളുടെയും മതം ഇതാണ്. ഈ കമ്പനികൾ മനുഷ്യരാശിക്ക് നൽകിയ സംഭാവനകളെയല്ല ഇവിടെ അളക്കുന്നത്, മറിച്ച്, നമ്മിൽ നിന്ന് ഏറ്റവും കൂടുതൽ കവർന്നെടുത്തവരുടെ പട്ടികകൂടിയാണിത്. ആദ്യത്തെ രണ്ട് കൾട്ടുകൾ നടത്തുന്ന കുറ്റകൃത്യങ്ങളിൽ നിന്ന് ലാഭം കൊയ്യുന്നവരാണിവർ. ഇത് നമ്മെ എല്ലാവരെയും ആഗോള സാമ്പത്തിക തകർച്ചയുടെയും മൂന്നാം ലോകമഹായുദ്ധത്തിന്‍റെയും വക്കിലേക്ക് എത്തിച്ചിരിക്കുകയാണ്.
മനുഷ്യരാശി ഏറ്റവും പ്രാധാന്യം നൽകേണ്ട വലിയ കൽപ്പന “ നിന്നെപ്പോലെ നി ന്‍റെ അയൽക്കാരനെയും സ്നേഹിക്കുക ” എന്നതാണെങ്കി ൽ, മനുഷ്യരെ അവകാശങ്ങൾക്ക് അർഹരായവരെന്നും ബലികൊടുക്കപ്പെടേണ്ടവരെന്നും രണ്ടായി ഭിന്നിപ്പിക്കാൻ നമ്മുടെ പവിത്രമായ ചരിത്രത്തെയും കഥകളെയും ദുരുപയോഗം ചെയ്യുന്നതിനേക്കാൾ വലിയൊരു പാപം വേറെയില്ല. തങ്ങളുടെ സ്വാർ ത്ഥ താല്പര്യങ്ങളാകുന്ന ബലിപീഠങ്ങളിൽ(Altar) മറ്റുള്ളവരെ ഹോമിക്കാൻ ഇത്തരം ന്യായീകരണങ്ങൾ ഉപയോഗിക്കുന്നത് അത്യന്തം നിന്ദ്യമാണ്. അവരുടെ മിഥ്യാധാരണകളിൽ നിന്ന് പുറത്തുകടന്ന് പരിശോധിക്കുമ്പോൾ, രേഖീയമായ ചിന്താഗതികൾ(Linear thinking) കൊണ്ട് നിർമ്മിക്കപ്പെട്ട ഒരു 'പരന്ന ഭൂമിയിലല്ല' നാം ജീവിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാം. മറിച്ച്, പരസ്പരബന്ധിതമായ ഒരു ഉരുണ്ട ലോകത്താണ് നാം വസിക്കുന്നത്; അവിടെ നമുക്ക് ഒരിക്കലും മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ട് നിലനിൽക്കാൻ സാധ്യമല്ല.
ഇത് ഒന്നുകൂടി ലളിതമായി പറഞ്ഞാൽ, നാം ഹോർമുസ് എന്ന് പേരിട്ട ആ ഇടുങ്ങിയ കടലിടുക്കിലൂടെയാണ് എണ്ണയും വാതകവും ഔഷധങ്ങളുമെല്ലാം കടന്നുപോകുന്നത്. എംആർഐ യന്ത്രങ്ങളിലും, ഫൈബർ ഒപ്റ്റിക്സിലും, സെമികണ്ടക്ടറുകളിലും ഉപയോഗിക്കുന്ന ഹീലിയവും ഇതുവഴി തന്നെ വരുന്നു. സെമികണ്ടക്ടറുകളുടെ കാര്യം പറയുകയാണെങ്കിൽ, നാം തായ്‌വാൻ എന്ന് വിളിക്കുന്ന ഒരു ഭൂപ്രദേശത്ത് നിന്നാണ് അവ കൂടുതലും വരുന്നത്. മെമ്മറി ചിപ്പുകൾ കയറ്റുമതി ചെയ്യുന്ന നിരവധി മനുഷ്യ രു ണ്ട് തായ്വാനിൽ, ഇവരെയെല്ലാം വെവ്വേറെ ഓർത്ത് വെക്കാ ൻ, ബുദ്ധിയിലും ഭാഷ ഉപയോഗിക്കുന്ന തിലും ചിമ്പാൻസികളേക്കാൾ കഷ്ടിച്ച് ഒന്നോ രണ്ടോ ശതമാനം മാ ത്രം ജനിതകമായി വ്യത്യാസമുള്ള -അക്കാര്യത്തിൽ പോലും നമുക്ക് പൂർണ്ണമായ ഉറപ്പില്ല- നാം മനുഷ്യർക്ക് സാധിക്കാത്തത് കൊണ്ട് അവിടെയുള്ള എല്ലാവരെയും ചേർത്ത് നാം ദക്ഷിണ കൊറിയ എന്ന് വിളിക്കുന്നു. ഇന്ത്യയാകട്ടെ, വാക്സിനുകൾ നിർമ്മിക്കുന്ന ഒരുകൂട്ടം ആളുകൾ വസിക്കുന്ന വിശാലമായ ഒരു ഭൂപ്രദേശത്തെ വിശേഷിപ്പിക്കാൻ നാം ഉപയോഗിക്കുന്ന ഒരു പൊതുവായ പേര് മാത്രമാണ്. ആയിരക്കണക്കിന് സംസ്കാരങ്ങളുടെ ഉറവിടമായ ഭൂഖണ്ഡത്തിലെ ഒരു വലിയ ഭാഗത്തെ നാം ചൈന എന്ന് വിളിക്കുന്നു. എന്തായാലും, നാം എല്ലാവരും ഉപയോഗിക്കുന്നതും നമുക്ക് ആവശ്യമുള്ളതുമായ വസ്തുക്കൾ നിർമ്മിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ അവിടെയുണ്ട്. ഇന്ന് മിക്ക ഉപകരണങ്ങളും ബാറ്ററികളെ ആശ്രയിച്ചിരിക്കുന്നതിനാൽ, നമുക്ക് കൊബാൾട്ട് ആവശ്യമാണ്; അത് ഖനനം ചെയ്തെടുക്കുന്നത് ദശലക്ഷക്കണക്കിന് ആളുകൾ താമസിക്കുന്ന മറ്റൊരിടത്താണ്, ആളുകളെ വേർതിരിച്ച് ഓർത്തിരിക്കാൻ കഴിയാത്തതുകൊണ്ട് നാം അവരെയെല്ലാം ചേർത്ത് കോംഗോ എന്ന് വിളിക്കുന്നു. അതിന് തെക്കുമാറി ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളിലൊന്നായ നുബിയൻ സാമ്രാജ്യത്തിന്റെ (Nubian Empire) മണ്ണുണ്ട്. ആ പ്രദേശത്തെ മുഴുവനായി നാം സുഡാൻ എന്ന് വിളിക്കുന്നു. ആ മണ്ണിനടിയിൽ സ്വർണ്ണവും ക്രോമൈറ്റ് എന്ന ധാതുവുമുണ്ട്. ആ മണ്ണിൽ ജീവിക്കുന്ന മനുഷ്യർ ബലികൊടുക്കപ്പെടുമ്പോൾ തന്നെ, യൂറോപ്യൻ-ഗൾഫ് ദേശീയവാദികൾ ആ സമ്പത്തെല്ലാം കൊള്ളയടിക്കുകയാണ്. ചുരുക്കി, ഭൂമിയിലുള്ള ഒരു സമൂഹത്തിനും പരസ്പരം ആശ്രയിക്കാതെ നിലനിൽപ്പില്ല, നിലവിൽ യുദ്ധത്താലോ യുദ്ധഭീഷണിയാലോ ഉപരോധിക്കപ്പെട്ടിരിക്കുന്നതുമായ ആഗോള സാമ്പത്തിക തന്ത്രപ്രധാന മേഖലകളുടെ (Economic choke points) ഒരു ഒരു ചെറിയ ലിസ്റ്റ് മാത്രമാ ണ് മുകളിൽ പറഞ്ഞത്. ഗെയിം തിയറിയുടെ (Game Theory) ഉപജ്ഞാതാവായ ജോൺ ഫോൺ ന്യൂമാൻ ഒരു കാര്യം തെളിയിച്ചിട്ടുണ്ട്, ആഗോള വിഭവങ്ങൾക്കായി മത്സരിക്കുന്ന പരമാധികാര രാഷ്ട്രങ്ങളാൽ(Sovereign nations) നിർമ്മി ക്കപ്പെട്ട നമ്മുടേത് പോലുള്ള ഒരു ലോകത്തിന്‍റെ അനിവാര്യമായ അന്ത്യം യുദ്ധമായിരിക്കും, അത് ഒടുവിൽ ആണവയുദ്ധത്തിലേക്കും പരസ്പര നാശത്തിലേക്കും(Mutually Assured Destruction) നയിക്കും. അതുകൊണ്ടാണ് നമ്മുടെ ആധുനിക ചിന്തകർ ദേശീയതയെ ഒരു ഭ്രാന്തായും മാരകമായ രോഗമായും ഒരു മരണാരാധനയായും(Death cult) വിശേഷിപ്പിച്ചത്. അതുകൊണ്ടാണ് നമ്മുടെ ആണവശാസ്ത്രജ്ഞർ ‘ അന്ത്യവിധി-ഘടികാരം ’(Doomsday-Clock) അർദ്ധരാത്രിക്ക് വെറും 89 സെക്കൻഡുകൾ മാത്രം ബാക്കിയുള്ള നിലയിലേക്ക് മാറ്റിപ്രതിഷ്ഠിച്ചത്. മനുഷ്യരാശി വികസിപ്പിച്ചെടുത്തതും ഇപ്പോൾ പൂർണ്ണമായി ആശ്രയിക്കുന്നതുമായ സാങ്കേതികവിദ്യകൾ നിലനിൽക്കെ, ആഗോള സഹകരണം കൂടാതെ നമുക്ക് ഇനി അതിജീവിക്കാൻ സാധ്യമല്ല. ഇത് വെറും ദേശ-രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണ മായി ചുരുക്കാനും കഴിയില്ല, നമ്മുടെ അതിജീവനം അധിഷ്ഠിതമായിരിക്കുന്നത് നഗരങ്ങൾക്കും, അയൽപക്കങ്ങൾക്കും, പ്രാദേശിക കൂട്ടായ്മകൾക്കും, മനുഷ്യർ യഥാർത്ഥത്തിൽ വസിക്കുന്ന ഇടങ്ങൾക്കും തമ്മിലുള്ള സഹകരണത്തിലാണ്.
"natio ” എന്ന വാക്കിൽ നിന്ന് ഉത്ഭവിച്ച, Nation അഥവാ രാഷ്ട്രം എന്നാൽ ‘ ഒ രൊറ്റ ജനത ’ എന്നാണ് ആധുനിക അർത്ഥം. ഈ സങ്ക ൽപം യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കണമെങ്കിൽ, ഈ ഭൂമി മനുഷ്യരാശിയുടെ മുഴുവൻ വീടാണെന്ന് നാം അംഗീകരിക്കേണ്ടതുണ്ട്. നാം ഒന്നിച്ച് ജനിച്ചു വീണ ഈ ലോകമാണ് നമ്മുടെ യഥാർത്ഥ രാഷ്ട്രം. നൂറുകണക്കിന് സഹസ്രാബ്ദങ്ങൾ പിന്നിലേക്ക് നീളുന്ന, പരസ്പരബന്ധിതമായ സംസ്കാരങ്ങളുടെയും കുടുംബപരമ്പരകളുടെയും ഒരു കൂടിച്ചേരലാണ് നമ്മുടെ ഓരോരുത്തരുടെയും വ്യക്തിത്വം. അവ വീണ്ടും വീണ്ടും പരസ്പരം ഇഴചേർന്നു കിടക്കുന്നു. നാം എല്ലാവരും ബന്ധുക്കളാണ്; ഒരേ രക്തബന്ധമുള്ളവർ. എല്ലാ ഭൂമിയും പുണ്യഭൂമിയാണ്; എല്ലാ ജനതയും തിരഞ്ഞെടുക്കപ്പെട്ടവരാണ്. അവരെല്ലാവരും നമ്മുടെ സ്വന്തം ആളുകളാണ്, അവർക്കെല്ലാം നിലനിൽക്കാൻ അവകാശമുണ്ട്.
അതുകൊണ്ട്, ഇസ്രായേലായാലും അമേരിക്കയോ സൗദി അറേബ്യയോ ഇറാനോ ചൈനയോ റഷ്യയോ ആയാലും, ഭൂമിയിലെ എല്ലാ രാഷ്ട്രീയ സംവിധാനങ്ങൾക്കും, എല്ലാ മതങ്ങൾക്കും, വംശങ്ങൾക്കും, ഗോത്രങ്ങൾക്കും തുല്യാവകാശം ഉറപ്പുനൽകണം. മാറിക്കൊണ്ടിരിക്കുന്ന മണൽപ്പരപ്പുകളിലെ സാങ്കൽപ്പിക അതിർവരമ്പുകൾക്കൊണ്ട് ആ അവകാശങ്ങളെ പരിമിതപ്പെടുത്താൻ നാം ഒരിക്കലും അനുവദിക്കരുത്. അങ്ങനെ ചെയ്യുന്നത് വരെ, അവകാശങ്ങൾ വെറും അനുമതിപത്രങ്ങളായി(Permits) ചുരുങ്ങുകയും, തങ്ങളാണ് ‘ തിരഞ്ഞെടുക്കപ്പെട്ട ജനത ’ എന്ന് അവകാശപ്പെടുന്നവർക്ക് ഏത് സമയത്തും ഏത് കാരണത്താലും അവ റദ്ദാക്കാൻ സാധിക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ ക്രൂരതകൾ(Atrocities) അനിവാര്യമായിത്തീരും.
നമ്മുടെ കുഞ്ഞുങ്ങളെ ശരിയായി പരിപാലിക്കാൻ, നാഗരികതയുടെ അടിസ്ഥാന ഉപാധികൾ നാം തിരിച്ചുപിടിക്കേണ്ടതുണ്ട്. നമ്മുടെ വെള്ളം, മണ്ണ്, അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ഇവയെല്ലാം ‘ റെസ് പബ്ലിക്ക ’(Res publica) അഥവാ പൊതുജനങ്ങളുടെ ഉടമസ്ഥതയിലുള്ള പൊതുസ്വത്താണ്. അവ തിരിച്ചുപിടിക്കുക എന്നതിനർത്ഥം, “ ദേശീയതയുടെ തീവ്രരൂപമായ ഫാസിസത്തിന് അന്ത്യം കുറിക്കാൻ, ഈ ഭൂമിയുടെ മേൽ ഉടമസ്ഥാവകാശം ഉന്നയിക്കുന്ന വൻകിട കോർപ്പറേഷനുകളെ തകർക്കേണ്ടതുണ്ടെന്ന ” രണ്ടാം ലോക മഹായുദ്ധത്തിലെ നാസികളുടെ പതന സെസാഹം അന്നത്തെ അമേരിക്കൻ പ്രസിഡ ൻറ് റൂസ്‌വെൽറ്റിന്‍റെ വാക്കുകൾ ഉൾകൊളളുക എന്നതാണ്. സമ്പത്ത് കുന്നുകൂട്ടുന്നതിന് നികുതി ചുമത്തുക, നമ്മുടെ അധ്വാനശേഷിയെ സ്വന്തം ക്ഷേമത്തിനായി വിനിയോഗിക്കുക, ലോകമെമ്പാടും സാർവത്രിക സാമ്പത്തിക അവകാശങ്ങൾ ഉറപ്പാക്കുക എന്നിവയാണ് നമുക്ക് വേണ്ടത്. ഇന്ന് “ അന്ത്യവിധിയിലേക്ക്(Armageddon)” മാത്രം നയിക്കുന്ന അർത്ഥശൂന്യമായ യുദ്ധങ്ങൾക്കും ചൂഷണങ്ങൾക്കുമായി നാം പാഴാക്കുന്ന തുകയുടെ ഒരു ചെറിയ ഭാഗം മാത്രം മതിയാകും ഇതിനായി. ഇതാകണം നമ്മുടെ തുടക്കം. ദാരിദ്ര്യം, ആരോഗ്യ സംരക്ഷണം, വായുവിന്‍റെയും ജലത്തിന്‍റെയും മണ്ണിന്‍റെയും മലിനീകരണം തുടങ്ങി ലോകം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സാധിക്കും; അതിന് നമ്മുടെ സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥിതികളുടെ ലക്ഷ്യം മനുഷ്യരാശിയെയും നമ്മുടെ കുട്ടികളെയും സംരക്ഷിക്കുക എന്നതാണെന്ന് നാം സ്വയം ഓർമ്മിപ്പിക്കണം. അതിൽ കുറഞ്ഞ മറ്റെന്തും മനുഷ്യവംശത്തിന്‍റെ തന്നെ അന്ത്യത്തിന് കാരണമാകും. നമ്മെ ‘ മനുഷ്യൻ ’ എന്ന് വിളിക്കാൻ അർഹരാക്കുന്ന ആ സവിശേഷ ഗുണമാണ് യഥാർത്ഥ ‘ വിശുദ്ധ പാത്രം ’ (Holy Grail). ആ ഗുണത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമാണ് നാം നയിക്കേണ്ട ഒരേയൊരു ‘ വിശുദ്ധ യുദ്ധം ’(Holy War).
മാത്യു കുക്ക്.
ഭാഷാന്തരം എം. എൻ.
27-03-2026
Comments
Good one👍