ചേനത്തെ വീട് കോ
ട്ടപ്പറമ്പിലെ, പള്ളിയിൽനിന്ന്..
സുബഹി ബാങ്ക് കേട്ടാ ൽ വല്ലിപ്പ ഉണരും..
മുഹമ്മദ് മുസ്ലിയാരുടെ ബാങ്ക് ആയിരുന്നു, വല്ലിപ്പാക്ക് അലാറം...
പിന്നെ പള്ളിയിലേക്ക് പോകാനുള്ള..
ഒരുക്കമായി...
വല്ലിപ്പയുടെ വടി, കോണിപ്പടികളി ൽ തട്ടുന്ന..
ശബ്ദം കേട്ടിട്ടാണോ...! എന്നറിയില്ല, വല്ലിമ്മയും ഉണരും.
സുബഹി നിസ്കാരവും..
ഓത്തും കഴിഞ്ഞ്, നിസ്കാരപ്പായ മടക്കിയാ ൽ...
അടുക്കള ഉണരും.
വല്ലിപ്പ തൊടിയിലാകെ നടക്കും..
ചക്ക.. മാങ്ങ.. തേങ്ങ … സീസണുക ൾ വല്ലിപ്പാക്ക്, സന്തോഷങ്ങളുടേതാണ്.
എല്ലാം സമൃ ദ്ധ മായിരുന്നു അന്ന്.
മേലെ കണ്ടത്ത്, മാമ്പഴം വീഴുന്നത് വരാന്തയിലെ കസേരയി ൽ ഇരുന്നാ ൽ പോലും അറിയും.
ഞങ്ങ ൾ പേരക്കുട്ടികളോട് അതെടുത്തു വരാൻ പറയും.
പറങ്കിമാവ് പൂത്താ ൽ..
അതിനെ കൃത്യമായി വിലയിരുത്തും..
എല്ലാം മാവി ൻ ചുവട്ടിലും നടക്കും..
തെങ്ങുകളെ തൊട്ട് തലോടും..
അതിനോടെല്ലാം ഒരു പ്രത്യേക ആത്മബന്ധമായിരുന്നു.
വല്ലിപ്പയെ കാണാതിരുന്നിട്ടാവാം, പിന്നീട് മാവുക ൾ പൂക്കാതിരുന്നത്.
തെങ്ങുക ൾ കായ്ക്കാൻ മറന്നത്.
വല്ലിപ്പ എന്നെന്നേക്കുമായി യാത്രയായത്, അറിഞ്ഞിട്ടാവണം, പിന്നീട് തൊടിയിലെ ഫലവൃക്ഷങ്ങ ൾ,
പലതും പാഴ് മരങ്ങളായത്.
ഇന്നേക്ക് പതിമുന്ന് വർഷം...
വല്ലിപ്പാ... നിങ്ങളെ ഓർക്കാത്ത, ദിവസങ്ങളില്ല.
റഷീദ്. ഇ എം *പരേതനായ ചേനത്തെ കുഞ്ഞിമായിന് ഹാജിയുടെ പേരക്കുട്ടിയാണ് കുറിപ്പുകാരന്
Comments
No comments yet. Be the first to share your thoughts.