പതിനെട്ടാം നൂറ്റാണ്ടിൻറെ ആദ്യ ദശകങ്ങളിൽ തന്നെ ഇന്നത്തെ മലപ്പുറം ജില്ല യിലെ തിരൂരങ്ങാടി താലൂക്കിലെ പറപ്പൂർ, ഒതുക്കുങ്ങൽ എന്നീ പഞ്ചായെുകളിലെ വിവിധ പ്രദേശങ്ങളിൽ താമസിച്ചിരുന്ന ഒരു പുരാതന കുടുാംബമായിരുന്നു "മൂച്ചിക്കടവൻ" കുടുംബം. ലിഖിത രേഖകളൊന്നും ലഭ്യമല്ലെങ്കിലും വാമൊഴിയായി കുടുാംബത്തിനകത് പറഞ്ഞത് പ്രകാരം ഇന്നത്തെ ഏറനാട് കൊണ്ടോട്ടി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കുടിയേറിയവരാണിവർ
പിൽകാലത്തു മൂച്ചിക്കടവൻ കുഞ്ഞാൻ പാപ്പ താമസിക്കുന്ന പുരയിടത്തിന്റെ പേരായ പൈക്കാട്ട് കൂടി ഉൾപ്പെടുത്തി കുടുംബ നാമം “മൂച്ചിക്കടവൻ പൈക്കാട്ട്” എന്ന് പുനർ നാമകരണം ചെയ്തപ്പോൾ മൂന്ന് പിതൃസഹോദര പുത്രന്മാരിൽ പുത്തൻവീട്ടിൽ മൊയ്‌ദീൻ ഒഴികെ മറ്റു രണ്ടു പേരും ( ചെറുപൈക്കാട്ട് കുഞ്ഞാൻ കുട്ടി , മാട്ടിൽ കുഞ്ഞഹമ്മദ് എന്നിവർ ) “മൂച്ചിക്കടവൻ പൈക്കാട്ട്” കുടുംബനാമമായി സ്വീകരിച്ചു. പുത്തൻവീട്ടിൽ മൊയ്‌ദീൻ “മൂച്ചിക്കടവൻ പുത്തൻവീട്ടിൽ” എന്നാണ് കുടുംബ നാമമായി സ്വീകരിച്ചത്
ഈ രണ്ടു കുടുംബങ്ങൾക്കുമൊപ്പം പാലാണി, കുറ്റിത്തറ എന്നീ പ്രദേശങ്ങളിലുള്ള “മൂച്ചിക്കാടൻ” കുടുംബങ്ങളും പരസ്പരം രക്ത ബന്ധുക്കളാണെന്ന് പല പൂർവ്വികരും പറഞ്ഞു കേട്ടിട്ടുണ്ട് .
Read More